ക​ണി​യാ​ന്പ​റ്റ വൃ​ദ്ധ​സ​ദ​നം പ​ച്ച​പ്പ​ണി​യു​ന്നു
Saturday, June 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ​യി​ലെ വൃ​ദ്ധ​വി​ക​ലാം​ഗ സ​ദ​നം ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ’പ​ച്ച​ത്തു​രു​ത്ത്’ കാ​ന്പയി​നി​ലൂ​ടെ പ​ച്ച​പ്പ​ണി​യു​ന്നു. പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം ല​ക്ഷ്യം​വ​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് ക്യാ​ന്പ​യി​നാ​ണ് ഇ​വി​ടെ തു​ട​ക്ക​മാ​യ​ത്. നെ​ല്ലി, ഉ​ങ്ങ്, മാ​ത​ളം, മ​ഹാ​ഗ​ണി, അ​ര​ളി, ക​റി​വേ​പ്പി​ല, പേ​ര, കു​മി​ഴ്, റ​ന്പൂ​ട്ടാ​ൻ തു​ട​ങ്ങി​യ തൈ​ക​ൾ വൃ​ദ്ധ​സ​ദ​നം വ​ള​പ്പി​ലെ അ​ര​യേ​ക്ക​ര്‌ സ്ഥ​ല​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചു.
വൃ​ദ്ധ​സ​ദ​നം അ​ന്തേ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ക​ണി​യാ​ന്പ​റ്റ ന​ഴ്സ​റി​യി​ലും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ക​ൽ​പ്പ​റ്റ ചു​ഴ​ലി​യി​ലെ ന​ഴ്സ​റി​യി​ലും ഉ​ത്പാ​ദി​പ്പി​ച്ച തൈ​ക​ളാ​ണ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി​യെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് പു​തു​ത​ല​മു​റ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യി​ലേ​ക്ക് തി​രി​ച്ചു​പോ​വു​ക​യാ​ണ് വേ​ണ്ട​ത്.
ഇ​തു മു​ന്നി​ൽ​ക്ക​ണ്ടാ​ണ് പ​ച്ച​ത്തു​രു​ത്ത് പോ​ലു​ള്ള പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി പു​ണ്യ സ​ന്തോ​ഷി​നെ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഹ​രി​ത അം​ബാ​സി​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​യി​ഷ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റൈ​ഹാ​ന​ത്ത് ബ​ഷീ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എം. ​രാ​ജീ​വ​ൻ, വൃ​ദ്ധ​സ​ദ​നം സൂ​പ്ര​ണ്ട് എം.​കെ. മോ​ഹ​ന​ദാ​സ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ കി​ഷ​ൻ, സ​ദ​നം അ​ന്തേ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ത്തു​രു​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​യി ശ​രാ​ശ​രി 50 ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യാ​ണ് പ​ച്ച​ത്തു​രു​ത്തു​ക​ളാ​വു​ക. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി 35-ാം ഡി​വി​ഷ​നി​ൽ അ​ഞ്ചു ഹെ​ക്ട​ർ ഭൂ​മി​യി​ലാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മ​ണി​യം​കു​ന്നി​ൽ മൂ​ന്ന് ഹെ​ക്ട​ർ ഭൂ​മി പ​ച്ച​ത്തു​രു​ത്താ​കും. ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മു​ണ്ടേ​രി പാ​ർ​ക്കി​ലെ 50 സെ​ന്‍റ് ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.