അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് നൈ​പു​ണ്യ​ വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കി
Monday, June 24, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് ജി​ല്ലാ ഐ​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൈ​പു​ണ്യ​വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കി. ക​ൽ​പ്പ​റ്റ ഗ്രീ​ൻ​ഗേ​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​പാ​ടി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ആ​ശ്ര​യ​മാ​ണ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​തി​നാ​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി എ​ർ​പ്പെ​ടു​ത്തി​യ ടാ​ബ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​ടി. ശേ​ഖ​ര​ൻ, ന്യൂ ​ഇ​ന്ത്യ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ സു​രേ​ഷ് ബാ​ബു, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​ബി. പ്ര​ഭാ​ക​ര​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത, ഐ​ടി മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്. നി​വേ​ദ്, അ​ക്ഷ​യ കോ​ ഓര്‌​ഡി​നേ​റ്റ​ർ ജി​ൻ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.