ഹ​ർ​ത്താ​ലി​നെ​തി​രേ​യു​ള്ള സ​മ​രം തു​ട​ര​ണം: കെ.​കെ. വാ​സു​ദേ​വ​ൻ
Wednesday, June 26, 2019 12:04 AM IST
മാ​ന​ന്ത​വാ​ടി: ഹ​ർ​ത്താ​ലി​നെ​തി​രേ​യു​ള്ള സ​മ​രം തു​ട​ര​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ. മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ദ്വൈ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​തു​ഹ​ർ​ത്താ​ൽ വ​ന്നാ​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സം​ഘ​ട​ന ശ​ക്തി​യോ​ടെ ഹ​ർ​ത്താ​ലി​നെ​തി​രെ​യു​ള്ള സ​മ​രം തു​ട​രു​ക ത​ന്നെ വേ​ണ​മെ​ന്നും കെ.​കെ. വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ദാ​നം, ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം, എ​സ്എ​സ്എ​ൽ​സി. പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു.
കെ. ​ഉ​സ്മാ​നെ വീ​ണ്ടും മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഏ​കോ​പ​ന സ​മ​തി നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ഇ. ​ഹൈ​ദ്രു, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എം.​വി. സു​രേ​ന്ദ്ര​ൻ, ഷൈ​ല​ജ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.