അ​ന​ധി​കൃ​ത മീ​ൻപി​ടിത്തം: ന​ട​പ​ടി​ ശ​ക്ത​മാ​ക്കി ഫി​ഷ​റീ​സ് വ​കു​പ്പ്
Wednesday, June 26, 2019 12:04 AM IST
വൈ​ത്തി​രി: മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ട്രോ​ളിം​ഗ് നി​രോ​ധ​നം മ​റി​ക​ട​ന്ന് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വാ​ട്ട​ർ പ​ട്രോ​ളിം​ഗ് ആ​രം​ഭി​ച്ചു.
അ​ശാ​സ്ത്രീ​യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തോ​ടു​ക​ൾ, പു​ഴ​ക​ൾ, കൈ​ത്തോ​ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും മീ​ൻ​പി​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ഇ​ത്ത​രം പ​ട്രോ​ളിം​ഗി​ലൂ​ടെ ഫി​ഷ​റീ​സ് വ​കു​പ്പ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. വ​യ​നാ​ട് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ചി​ത്ര​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ട്ട​ർ പ​ട്രോ​ളിം​ഗി​ന് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി. മു​ബ​ഷി​റ, സ​ന്ദീ​പ് കെ. ​രാ​ജു, മ​നു വി​ൻ​സെ​ന്‍റ്, ഗ്ര​ഹ​ൻ പി. ​തോ​മ​സ്, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
25000 മു​ത​ൽ 50000 വ​രെ കു​ഞ്ഞു​ങ്ങ​ളെ പ്ര​ജ​ന​നം ന​ട​ത്തു​ന്ന ത​ള്ള മ​ത്സ്യ​ങ്ങ​ളെ ഈ ​സ​മ​യ​ത്ത് പി​ടി​ക്കു​ന്ന​തി​ലൂ​ടെ മ​ത്സ്യ സ​ന്പ​ത്ത് ഭാ​വി​യി​ൽ ഇ​ല്ലാ​താ​വു​ന്ന അ​വ​സ്ഥ വ​രും. ജ​ന​ങ്ങ​ൾ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്നും വി​ട്ട് നി​ൽ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​ചി​ത്ര അ​റി​യി​ച്ചു.