കെ​ട്ടി​ട​ങ്ങ​ൾ​ക്കു ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, June 26, 2019 12:04 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​തു വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.
അ​പേ​ക്ഷ ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രി​ശോ​ധ​ന​യ്ക്കു​പോ​ലും എ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മു​ഴു​ൻ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ​പോ​ലും ന​ന്പ​ർ ല​ഭി​ക്കു​ന്ന​തി​നു ര​ണ്ടു മാ​സം വ​രെ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി വീ​ട്, കെ​ട്ടി​ടം ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്തു പ്ര​വൃ​ത്തി ന​ട​ത്തി​യ​വ​രെ ഇ​തു ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.
ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വേ​ച​നം കാ​ട്ടു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
ന​ന്പ​ർ അ​നു​വ​ദി​ക്കു​ന്ന​തു വൈ​കു​ന്ന​തി​നെ​ക്കു​റി​ച്ചു ചോ​ദി​ക്കു​ന്പോ​ൾ ധി​ക്കാ​ര​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​രു​ടെ പെ​രു​മാ​റ്റം.
പ്ര​ശ്ന​ത്തി​നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​ക​രു​ടെ ആ​വ​ശ്യം.