തൊ​വ​രി​മ​ല ഭൂ​സ​മ​രം: ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​ർ നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ഭൂ​മി​ക്കാ​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. ബ​ത്തേ​രി താ​ലൂ​ക്കി​ലെ തൊ​വ​രി​മ​ല​യി​ലു​ള്ള മി​ച്ച​ഭൂ​മി ഭൂ​ര​ഹി​ത ആ​ദി​വാ​സി-​ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ​ക്കു പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് പ​രി​പാ​ടി​യെ​ന്നു ഭൂ​സ​മ​ര സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​വെ​ളി​യ​ൻ, കെ.​വി. പ്ര​കാ​ശ്, കെ. ​ജാ​ന​കി, ടി.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​സി. രാ​ജി, പി. ​സ​ബി​ത എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പു​തി​യ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചി​ൽ ആ​യി​ര​ത്തോ​ളം ഭൂ​ര​ഹി​ത​ർ അ​ണി​നി​ര​ക്കും. മാ​ർ​ച്ചി​നു സ​മാ​പ​നം​കു​റി​ച്ചു ചേ​രു​ന്ന യോ​ഗം സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തൊ​വ​രി​മ​ല ഭൂ​സ​മ​ര കേ​ന്ദ്ര​ത്തി​ൽ​നി​ന്നു കു​ടി​യൊ​ഴി​പ്പി​ച്ച കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 24 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​ക്കാ​ൻ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​ർ​ച്ചും അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു ഭൂ​സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
തൊ​വ​രി​മ​ല​യി​ലെ മി​ച്ച​ഭൂ​മി​യി​ൽ ഏ​പ്രി​ൽ 21നു ​കു​ടി​ൽ​കെ​ട്ടി അ​വ​കാ​ശം സ്ഥാ​പി​ച്ച കു​ടും​ബ​ങ്ങ​ളെ​യാ​ണ് വ​നം കൈ​യേ​റ്റ​ക്കാ​രാ​യി മു​ദ്ര​കു​ത്തി ഒ​ഴി​പ്പി​ച്ച​ത്. 1970ക​ളി​ൽ തൊ​വ​രി​മ​ല​യി​ൽ പി​ടി​ച്ചെ​ടു​ത്ത മി​ച്ച​ഭൂ​മി​യു​ടെ ഭാ​ഗ​ത്താ​ണ് ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ അ​വ​കാ​ശം സ്ഥാ​പി​ച്ച​ത്. റ​വ​ന്യൂ രേ​ഖ​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്.
മു​ഴു​വ​ൻ ഭൂ​ര​ഹി​ത​ർ​ക്കും കൃ​ഷി​ക്കും വാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ ഭൂ​മി ല​ഭ്യ​മാ​ക്ക​മെ​ന്നാ​ണ് ഭൂ​സ​മ​ര സ​മി​തി​യു​ടെ ആ​വ​ശ്യം. തൊ​വ​രി​മ​ല​യി​ലെ ഭൂ​മി ഭൂ​ര​ഹി​ത​ർ​ക്കു പ​തി​ച്ചു​കൊ​ടു​ക്കു​ന്ന​തു​വ​രെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ സ​മ​രം തു​ട​രു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.