മ​ഡ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: യു​വ കു​ന്ന​ന്പ​റ്റ ജേ​താ​ക്ക​ളാ​യി
Wednesday, July 17, 2019 12:53 AM IST
ക​ൽ​പ്പ​റ്റ: പു​ത്തൂ​ർ​വ​യ​ലി​ൽ മ​ഹാ​ത്മ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തിയ മ​ഡ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യു​വ കു​ന്ന​ന്പ​റ്റ ജേ​താ​ക്ക​ളാ​യി.
പു​ത്തൂ​ർ​വ​യ​ൽ മാ​സ്ക് ക്ല​ബി​നാ​ണ് ര​ണ്ടാം സ്ഥാ​നം. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് ്രെ​പെ​സും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഷം​സു മാ​ങ്ങാ​വ​യ​ൽ സ​മ്മാ​നി​ച്ചു.
ക്ല​ബ് സെ​ക്ര​ട്ട​റി പി.​ടി. ഷാ​ജ​ഹാ​ൻ, ഫാ​സി​ൽ റ​ഷീ​ദ്, യു. ​ജ​റീ​ഷ്, എം.​വി. അ​ഷ്റ​ഫ്, സു​രേ​ഷ്, മോ​ഹ​ന​ൻ, ഷ്യാ​ൻ, ഷ​മീ​ർ, അ​ൻ​സാ​ർ, പ്ര​സാ​ദ്, ഫൈ​സ​ൽ, റ​ഷീ​ദ്, ഫി​നോ​സ്, യു.​റ​ഫീ​ഖ്, ഷ​ബീ​ർ ജാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​ചേ​ക്കു, വെ​ള്ളി​ര​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.