മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 17, 2019 12:53 AM IST
മു​ട്ടി​ൽ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന ഉ​പേ​ക്ഷി​ക്കു​ക, ഉ​പ​രി​പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക, എ​സ്എ​ഫ്ഐ ക​ലാ​ല​യ​ങ്ങ​ളി​ൽ വ​ട​ത്തു​ന്ന അ​ക്ര​മ രാ​ഷ്്‌ട്രീയം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. മു​സ്ലിം​ലീ​ഗ് ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ഹ​മ്മ​ദ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ജോ​യ്, ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, എ​ൻ.​കെ. സ​ലാം, എം.​ഒ. ദേ​വ​സ്യ, ഉ​ഷാ ത​ന്പി, മൊ​യ്തു, ഉ​സ്മാ​ൻ കോ​യ​ദാ​രി​മി, കെ. ​മി​നി, പി.​സി. അ​യ്യ​പ്പ​ൻ, എം.​കെ. ആ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.