ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം: സി​പി​ഐ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Wednesday, July 17, 2019 12:55 AM IST
ത​രി​യോ​ട്: സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​ർ​ച്ചും തു​ട​ർ​ന്നു ധ​ർ​ണ​യും ന​ട​ത്തി.
സാ​യാ​ഹ്ന ഒ​പി പു​നഃ​രാ​രം​ഭി​ക്കു​ക, ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ക, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​ക, ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക, രാ​ത്രി​യും കാ​ഷ്വാ​ലി​റ്റി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം എം.​വി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​കെ. തോ​മ​സ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഷി​ബു പോ​ൾ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ത​യ്യി​ൽ, പി.​വി. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​ശി പ​ന​ന്ത​റ, കെ.​വി. സു​ഭാ​ഷ്, ഇ.​വി. ജോ​ഷി, ഒ.​ഡി. കു​ര്യാ​ക്കോ​സ്, എ.​ഡി. ജോ​ണ്‍, പ്ര​ജി​ൽ, ഉ​ഷ വാ​സു​ദേ​വ​ൻ, ബി​ന്ദു ര​വി, പു​ഷ്പ, മോ​ഹ​ന​ൻ, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.