ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ല​സ്‌വണ്‍ പ്ര​വേ​ശ​നം: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ക്യാ​ന്പ് ഇന്ന്
Wednesday, July 17, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സിന് പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ പോ​യ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ക്യാ​ന്പു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലു​മാ​യി ഇന്ന് രാ​വി​ലെ 10 മു​ത​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
വൈ​ത്തി​രി താ​ലൂ​ക്കി​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ എ​ച്ച്എ​സ്എ​സി​ലും ബ​ത്തേ​രി താ​ലൂ​ക്കി​ൽ ഗ​വ. സ​ർ​വ​ജ​ന എ​ച്ച്എ​സ്എ​സി​ലും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ൽ മാ​ന​ന്ത​വാ​ടി ഗ​വ. വി​എ​ച്ച്എ​സ്എ​സി​സു​മാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ക്യാ​ന്പ് ന​ട​ക്കു​ക.
രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ല​സ് വ​ണ്‍ കോ​ഴ്സു​ക​ളി​ൽ അ​വ​ബോ​ധ​വും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ സാ​ധ്യ​ത​യും പ​രി​ച​യ​പ്പെ​ടു​ത്തും. സ്കൂ​ൾ, കോ​ഴ്സ് എ​ന്നി​വ മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ വീ​ട്ടി​നു അ​ടു​ത്തു​ള്ള സ്കൂ​ളി​ൽ ത​ന്നെ ഒ​ഴി​വു​ണ്ടെ​ങ്കി​ൽ സീ​റ്റ് അ​വി​ടെ​ത്ത​ന്നെ ഉ​റ​പ്പാ​ക്കും.
അ​ല്ലാ​ത്ത പ​ക്ഷം സ്കൂ​ളി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ധി​ക സീ​റ്റ് സൃ​ഷ്ടി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കും.
ആ​ദ്യം വ​രു​ന്ന മു​റ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ഉ​റ​പ്പാ​ക്കും. ക്യാ​ന്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പലിനെ ജി​ല്ലാ​ത​ല അ​ക്കാ​ഡ​മി​ക് കോ ഒാ​ർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല അ​ക്കാ​ഡ​മി​ക് കോ​ ഒാർ​ഡി​നേ​റ്റ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ന​ൽ​കു​ന്ന ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും.
പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക 17ന് പ്ര​സി​ദ്ധീ​ക​രി​ക്കും. തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ഇ-​മെ​യി​ലാ​യി അ​യ​ക്കും. കൂ​ടാ​തെ വി​വ​രം വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​റി​യി​ക്കു​ക​യും 18, 19 തി​യ​തി​ക​ളി​ൽ അ​നു​വ​ദി​ച്ച സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.
സം​യോ​ജി​ത ആ​ദി​വാ​സി വി​ക​സ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ യോ​ഗ്യ​രാ​യ 632 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ല​സ് വ​ണ്‍ കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ കി​ട്ടാ​നു​ള്ള​ത്.
യോ​ഗ്യ​രാ​യ മു​ഴു​വ​ൻ എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.
ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​യോ​ജി​ത ആ​ദി​വാ​സി വി​ക​സ​ന വ​കു​പ്പ്, ജി​ല്ല​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.