പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Thursday, July 18, 2019 12:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ക​ലാ​ല​യ​ങ്ങ​ൾ ക​ഠാ​ര​മു​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​ണ്‍​ഗ്ര​സ് ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ടി​ജി ചെ​റു​തോ​ട്ടി​ൽ, ആ​ർ. രാ​ജേ​ഷ്കു​മാ​ർ, നൗ​ഫ​ൽ, സ​ക്ക​രി​യ മ​ണ്ണി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ്യാ​ജ പി​രി​വ്: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
പ​രാ​തി ന​ൽ​കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​ധ​ന രോ​ഗി​ക്ക് ചി​കി​ത്സാ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ന​ൽ​കി​യ ക​ത്തി​ന്‍റെ ലെ​റ്റ​റി​ന്‍റെ വ്യാ​ജ പ​തി​പ്പി​റ​ക്കി പ​ണം പി​രി​ക്കു​ന്ന സം​ഘ​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തും നി​ന്നാ​യി വ​ൻ​തു​ക പി​രി​ച്ച സം​ഘ​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നു പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പി​രി​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഘം ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​ങ്ങ​ളി​ലു​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​ത്തു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സാ​ബു പ​റ​ഞ്ഞു.