കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു
Thursday, July 18, 2019 12:08 AM IST
മാ​ന​ന്ത​വാ​ടി: പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദി​വാ​സി പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് പ​രി​ധി​യി​ലെ തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് അ​രി, ക​ട​ല, വെ​ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ർ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു.
തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ സ​ലിം, മൈ​മൂ​ന​ത്ത്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജി. ​അ​നി​ൽ​കു​മാ​ർ, ട്രൈ​ബ​ൽ ഡി​പാ​ർ​ട്മെ​ന്‍റ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ അ​ക്ബ​ർ അ​ലി, പ്രൊ​മോ​ട്ട​ർ​മാ​രാ​യ ഉ​ല്ലാ​സ്, സി.​വി. രാ​ജ​ൻ, ഗി​രി​ജ, ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.