കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, July 18, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന കു​ള​ന്പു രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൊ​ഴു​ത​ന ചു​ണ്ട​പ്പാ​ടി​യി​ലെ ഡ​യ​റി ഫാ​മി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ര​ക​മാ​യ കു​ള​ന്പു​രോ​ഗം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​യെക്കു​റി​ച്ചും രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പി​ന്‍റെ പ്രാ​ധാ​ന്യ​ത്തെക്കു​റി​ച്ചും ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​ന്‍റ് ഡോ. ​ദി​ലീ​പ്ഫ​ൽ​ഗു​ന​ൻ വി​ശ​ദീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ൻ. വി​മ​ല, ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി വൈ​ത്തി​രി താ​ലൂ​ക്ക് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ, അ​ബ്ദു​ൾ​റ​ഷീ​ദ്, പൊ​ഴു​ത​ന വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സീ​ന, എ​ഡി​സി​പി ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.