യാ​ത്ര​യ​യ​പ്പ്് ന​ൽ​കി
Thursday, July 18, 2019 12:10 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് അങ്കണവാ​ടി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച ഹെ​ൽ​പ്പ​ർ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഏ​റ്റ​വും ന​ല്ല അങ്കണ​വാ​ടി വ​ർ​ക്ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച ജോ​ളി ജോ​സി​നെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ഷ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു ഷ​ജി​ൽ കു​മാ​ർ, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ഷ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, വി​ജ​യ​ല​ക്ഷ്മി ടീ​ച്ച​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഫി​ൻ​ജു, അം​ഗ​ണ്‍​വാ​ടി വ​ർ​ക്ക​ർ ത്രേ​സ്യാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബി​എ​ഡ് സീ​റ്റ് ഒ​ഴി​വ്

ക​ൽ​പ്പ​റ്റ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പൂ​മ​ല ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ 2019-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് കൊ​മേ​ഴ്സി​ൽ ഒ​ബി​എ​ക്സ് വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വും മാ​ത്ത​മാ​റ്റി​ക്സി​ൽ മു​സ്്ലിം വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വും ഉ​ണ്ട്. പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് രാ​വി​ലെ 11ന​കം കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം സം​വ​ര​ണ സീ​റ്റു​ക​ൾ മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് റീ​അ​ലോ​ട്ട് ചെ​യ്യു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04936 204602.