ബി​ഡി​ജെഎസ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Friday, July 19, 2019 12:27 AM IST
പു​ൽ​പ്പ​ള്ളി: ബി​ഡി​ജെഎസ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ നേ​താ​വു​മാ​യ എ​ൻ.​കെ. ഷാ​ജി രാ​ജി​വെ​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തോ​ൽ​വി​യെ തു​ട​ർ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഷാ​ജി​യെ ത​ള്ളി പ​റ​ഞ്ഞ് രം​ഗ​ത്ത് വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി വി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഷാ​ജി​യു​ടെ രാ​ജി. എ​സ്എ​ൻ​ഡി​പി​യു​ടെ പു​ൽ​പ്പ​ള്ളി, ബ​ത്തേ​രി യൂ​ണി​യ​നു​ക​ളു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്ഥാ​ന​വും രാ​ജി​വെ​ച്ചി​ട്ടു​ണ്ട്.