പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളോ​ട് വി​വേ​ച​ന​മെ​ന്ന്
Friday, July 19, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വി​വേ​ച​ന​മാ​ണെ​ന്നു ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ, കേ​ര​ള ആ​ദി​വാ​സി ഫോ​റം, ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ എന്നിവർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വി​വേ​ച​ന​ത്തി​നെ​തി​രേ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നു അ​റി​യ​ച്ചു.
ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു പ​ര​മാ​വ​ധി സീ​റ്റ് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കാ​യി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​തു പ്ര​ഹ​സ​ന​മാ​ണ്. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ഘ​ട്ട​ത്തി​ൽ 24,491 സീ​റ്റു​ക​ൾ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്നു. ഇ​തി​ൽ കു​റെ ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ച് പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ 16,234-ഉം ​പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ആ​റാ​യി​ര​വും സീ​റ്റു​ക​ളാ​ണ് വ​ക​മാ​റ്റി​യ​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി 8,257 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​നി​യോ​ഗി​ച്ച​ത്. ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി​യ സീ​റ്റു​ക​ളു​ടെ ചെ​റി​യ ഭാ​ഗം​കൊ​ണ്ട് വ​യ​നാ​ട്, അ​ട്ട​പ്പാ​ടി മേ​ഖ​ല​ക​ളി​ലെ അ​ഡ്മി​ഷ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നു.
മാ​തൃ​കാ ആ​ശ്ര​മ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, ഹോ​സ്റ്റ​ൽ നി​ർ​മാ​ണം, റൂ​സ മോ​ഡ​ൽ കോ​ള​ജു​ക​ളി​ൽ ആ​ദി​വാ​സി​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു പ്ര​ധാ​ന​മ​ന്ത്രി, വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കു​മെ​ന്നും പ​ട്ടി​ക​വ​ർ​ഗ സം​ഘ​ട​നാ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.