കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ച ഓ​ട്ടോ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Friday, July 19, 2019 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​റി​ന് പി​റ​കി​ലി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യാ​ത്രി​ക​രാ​യ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
വെ​ള്ളു​വ​ങ്ങാ​ട് പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ നി​ന്നും പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് പി​റ​കി​ൽ ഇ​തേ ദി​ശ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു.
അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ യാ​ത്രി​ക​രാ​യ പ​യ്യ​പ​റ​ന്പ് സ്വ​ദേ​ശി നാ​യ​രു വീ​ട്ടി​ൽ മൊ​യ്തീ​ൻ കു​ട്ടി (65), ഭാ​ര്യ മ​റി​യു​മ്മ (60), ഓ​ട്ടോ ഡ്രൈ​വ​ർ മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​സാ​ഖ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​റി​യു​മ്മ​യെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.