മാ​ന​ന്ത​വാ​ടി ന​ഗ​രം സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, July 20, 2019 12:10 AM IST
മാ​ന​ന്ത​വാ​ടി: കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​യ്ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ലീ​സ് ന​ഗ​ര​സ​ഭ​യു​ടെ​യും ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ്, എ​എ​സ്പി വൈ​ഭ​വ് സ​ക്സേ​ന, എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കെ.​പി. കു​ബേ​ര​ൻ, ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സി​ഐ ബാ​ഹു​ലേ​യ​ൻ, മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​കെ. മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 17 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. 360 ഡി​ഗ്രി ചു​റ്റ​ള​വി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ക​ഴി​യു​ന്ന​തും സൂം ​ഇ​ൻ സം​വി​ധാ​നം ഉ​ള്ള​തു​മാ​യ കാ​മ​റ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ന​ഗ​ര​ത്തി​ലെ എ​ട്ടു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ച്ച്ഡി നി​ല​വാ​ര​ത്തി​ൽ ക​ള​ർ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. തെ​ളി​മ​യോ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കും.
കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു ക​ള​ക്ട​ട​റു​ടെ റോ​ഡ് സേ​ഫ്റ്റി ഫ​ണ്ടി​ൽ​നി​ന്നു എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു. ബാ​ക്കി ചെ​ല​വു ന​ഗ​ര​സ​ഭ​യാ​ണ് വ​ഹി​ച്ച​ത്. ട്രാ​ൻ​സ്മി​റ്റ​ർ, വൈ ​ഫൈ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ന​ഗ​ര​ക്കാ​ഴ്ച​ക​ൾ എ​ത്തു​ക. സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം.
സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ദ്യ​പാ​നം, മാ​വോ​വാ​ദി സാ​ന്നി​ധ്യം, വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, രാ​ത്രി​യി​ലെ അ​സാന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ം. ഇത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.