ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: വ​യ​നാ​ട് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് സീ​റ്റ് എ​സ്എ​ഫ്ഐക്ക്
Tuesday, July 23, 2019 1:04 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് ജി​ല്ലാ എ​ക്സി​ക്യു​ട്ടി​വ് സീ​റ്റി​ൽ എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി കെ.​ആ​ർ. ശ്രീ​ഹ​രി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ​എ​സ്‌യു, എം​എ​സ്എ​ഫ് തുടങ്ങിയ സം​ഘ​ട​ന​കള്‌ക്ക് ആ​ളു​ക​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി നോ​മി​നേ​ഷ​ൻ വേ​ള​യി​ൽ ത​ന്നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

പ​ശു​വി​നെ പു​ലി കൊ​ന്നു

ഗൂ​ഡ​ല്ലൂ​ർ: പ​ശു​വി​നെ പു​ലി കൊ​ന്നു. അ​ത്തി​ക്കു​ന്ന് സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​ന​ത്തി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച​ത്. വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ‌ ഡ്രൈ​വ​ർ​മാ​രും പു​ലി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ട്. തേ​യി​ല തോ​ട്ട​ത്തി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന പു​ലി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

പു​ലി​യെ കൂ​ട് വെ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് ദേ​വാ​ല റേ​ഞ്ച​ർ ശ​ര​വ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.