റോ​ഡ​രി​കി​ലെ മ​രം ഭീ​ഷ​ണിയാകുന്നു
Tuesday, July 23, 2019 1:04 AM IST
വെ​ള്ള​മു​ണ്ട: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കുന്ന റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. മാ​ന​ന്ത​വാ​ടി കു​റ്റ്യാ​ടി റോ​ഡി​ൽ ത​രു​വ​ണ ഏ​ഴെ​ര​ണ്ടി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്. റോ​ഡ് ന​വീ​ക​ര​ണ​സ​മ​യ​ത്ത് മ​രം മു​റി​ക്കാ​ന്‌ മ​ണ്ണ് നീ​ക്കി​യ​താ​ണ് ഭീ​ഷ​ണി​യാ​യ​ത്.
ത​രു​വ​ണ മു​ത​ൽ മ​ക്കി​യാ​ട് വ​രെ​യു​ള്ള റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നാ​​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച് മാ​റ്റാ​ൻ 2017 ൽ ​ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ലാ​ഭ​ക​ര​മാ​യ മ​ര​ങ്ങ​ൾ മാ​ത്രം മു​റി​ച്ചു​മാ​റ്റി ബാ​ക്കി​യു​ള്ള​വ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച ത​രു​വ​ണ ഏ​ഴെ​ര​ണ്ടി​ൽ റേ​ഷ​ൻ ക​ട​യ്ക്ക്സ​മീ​പ​ത്തു​ള്ള ര​ണ്ട് മ​ര​ങ്ങ​ളാ​ണ് ഏ​ത് സ​മ​യ​വും റോ​ഡി​ലേ​ക്ക് വീ​ഴാ​ൻ പാ​ക​ത്തി​ലു​ള്ള​ത്.