പ്രതി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, July 24, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​ഷ​ൻ​സ് പ​ദ്ധ​തി​യി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തിഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മാ​ന​ന്ത​വാ​ടി ബ്രാ​ഞ്ച് പ്ര​ധി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഉ​റാ​പ്പാ​ക്കാ​തെ​യും റീ ​ഇ​ന്പേ​ഴ്സ്മെ​ന്‍റ് ഇ​ല്ലാ​താ​ക്കി​യും ജീ​വ​ന​ക്കാ​രു​ടെ പ​ണം ക​വ​ർ​ന്ന് റി​ല​യ​ൻ​സി​ന് അ​ടി​യ​റ വ​ച്ചി​രി​ക്കു​ക​യു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ആ​ശു​പ​ത്രി​ക​ളു​ടെ എം ​പാ​ന​ൽ ലി​സ്റ്റി​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഒ​രു ആ​ശു​പ​ത്രി​യും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ജി​ല്ല​യി​ൽ നാ​ല് ആ​ശു​പ​ത്രി​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ൽ ത​ന്നെ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യെ പാ​ടെ അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​ഷേ​ധ സം​ഗ​മം ജി​ല്ലാ ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​വി. അ​ഗ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജി. അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​പി. ന​ളി​നി, സി​നീ​ഷ് ജോ​സ​ഫ്, അ​ബ്ദു​ൾ ഗ​ഫൂ​ർ, എം.​വി. സ​തീ​ഷ്, എ.​വി. ജം​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.