ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി
Wednesday, July 24, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​ന്‍റെ ക്യാ​ബി​ന് മു​ന്പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. ക​ണി​യാ​രം പി​ലാ​ക്കാ​വ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ജീ​ബ് കൊ​ടി​യോ​ട​ൻ, വി.​യു. ജോ​യ് എ​ന്നി​വ​ർ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.
മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ൽ ക​ണി​യാ​രം മു​ത​ൽ കു​റ്റി​മൂ​ല വ​രെ 10 ല​ക്ഷം രൂ​പ​യും കു​റ്റി​മു​ല മു​ത​ൽ പി​ലാ​ക്കാ​വ് വ​രെ 10 ല​ക്ഷം രൂ​പ​യും 2018 ന​വം​ന്പ​റി​ൽ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ആ​റ് സ്കൂ​ൾ ബ​സു​ക​ൾ, ഒ​രു ക​ഐ​സ്ആ​ർ​ടി​സി ബ​സ്, നി​ര​വ​ധി ജീ​പ്പു​ക​ൾ, ഓ​ട്ടോ എ​ന്നി​വ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ നി​ല​യി​ലാ​ണ്. വാ​ർ​ഡ് സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പോ​ലും പാ​ലി​ക്കാ​തെ ഭ​ര​ണ സ​മി​തി ന​ട​ത്തു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.