ആ​റാ​ട്ടു​ത​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു
Wednesday, July 24, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: താ​ന്നി​ക്ക​ൽ ആ​റാ​ട്ടു​ത​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു. സ്കൂ​ളി​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി നി​രാ​ലം​ബ​രാ​യ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് അ​ത്താ​ണി​യാ​വു​ക​യാ​ണ് ആ​റാ​ട്ടു​ത​റ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. പോ​ക്ക​റ്റ്മ​ണി​ക്കൊ​പ്പം വീ​ടു​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ഹാ​യം തേ​ടി​യാ​ണ് സ്കൂ​ളി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ത്തെ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് ഇ​വ​ർ സാ​ന്ത്വ​ന​മാ​കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​യി​ലേ​രി പ്ര​ദേ​ശ​ത്തെ ഒ​രു കി​ഡ്നി രോ​ഗി​ക്കും ഒ​രു കാ​ൻ​സ​ർ രോ​ഗി​ക്കും സാ​ന്പ​ത്തി​ക ഇ​വ​ർ സ​ഹാ​യം ന​ൽ​കി.
ഒ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും ഈ ​ആ​തു​ര​സേ​വ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ന്നു​ണ്ട്. ഓ​രോ ഘ​ട്ട​ത്തി​ലും സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, എ​സ്പി​സി കു​ട്ടി​ക​ൾ​ക്കൊ​പ്പം തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​നൊ​പ്പം മു​തി​ർ​ന്ന കു​ട്ടി​ക​ൾ സേ​വ​ന സ​ന്ന​ദ്ധ​രാ​കു​ന്നു.
സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളും ത​ങ്ങ​ളു​ടെ പ​ങ്ക് കൃ​ത്യ​മാ​യി ഓ​രോ മാ​സ​വും സ്കൂ​ൾ അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ക്കും. ഭാ​വി​യി​ലും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ട് പോ​കു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ യു​ടെ​യും പൂ​ർ​ണ്ണ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.