ല​ഹ​രി വി​ൽ​പ്പ​ന: ഏ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും
Wednesday, July 24, 2019 12:48 AM IST
ക​ൽ​പ്പ​റ്റ: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ വ്യാ​ജ​മ​ദ്യം, മ​യ​ക്ക്മ​രു​ന്ന് വി​ൽ​പ്പ​ന​ക്കെ​തി​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വി​മു​ക്തി യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യ​ജ​മ​ദ്യ ലോ​ബി പി​ടി​മു​റു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദ്ദേ​ശം. മ​യ​ക്ക് മ​രു​ന്നു ഉ​പ​യോ​ഗ​വും ക​ട​ത്തും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന വേ​ണം. ഇ​തോ​ടൊ​പ്പം പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ശ​ക്തി​പ്പെ​ടു​ത്ത​ണം. പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ന് ഒ​രു യൂ​ണി​റ്റി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളും വി​വ​ര​ങ്ങ​ളും അ​റി​യി​ക്കാ​ൻ പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യ​താ​യി എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മാ​ത്യൂ​സ് ജോ​ണ്‍ അ​റി​യി​ച്ചു. പ​രാ​തി​ക​ളും വി​വ​ര​ങ്ങ​ളും ക​ണ്‍​ട്രോ​ൾ റൂ​മി​ലെ 04936 248850 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ടോ​ൾ ഫ്രീ ​ന​ന്പ​ർ: 1800 425 2848, ഹോ​ട്ട്ലൈ​ൻ ന​ന്പ​ർ: 155358.
എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് ജൂ​ണ്‍ മാ​സ​ത്തി​ൽ മാ​ത്രം 608 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ 326 റെ​യ്ഡു​ക​ളും ന​ട​ത്തി. പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ​ത് 21 റെ​യ്ഡു​ക​ളാ​ണ്. 53 അ​ബ്കാ​രി കേ​സു​ക​ളും 50 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട്പാ കേ​സു​ക​ളു​ടെ എ​ണ്ണം 505. അ​ബ്കാ​രി, എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 33, 49 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്പാ കേ​സി​ൽ 90,000 രൂ​പ പി​ഴ​യീ​ടാ​ക്കി. തൊ​ണ്ടി​മു​ത​ലാ​യി ഒ​ന്പ​ത് ലി​റ്റ​ർ ചാ​രാ​യ​വും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 112 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. 196 ലി​റ്റ​ർ വാ​ഷും 6.345 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ക്കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി. 51 ലി​റ്റ​ർ അ​ന്യ​സം​സ്ഥാ​ന നി​ർ​മി​ത മ​ദ്യ​വും 277 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 1392 സ്പാ​സ്മോ പ്രോ​ക്സി​വോ​ണ്‍ ഗു​ളി​ക​ക​ളും ര​ണ്ട് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്ത​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 17565 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ 7684 വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ബാ​വ​ലി​യി​ൽ 1600 ഉം ​തോ​ൽ​പ്പെ​ട്ടി​യി​ൽ 2,158ഉം ​വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. വി​വി​ധ ക​ള്ളു​ഷാ​പ്പു​ക​ളി​ൽ നി​ന്നാ​യി 75 സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. 165 കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം കൈ​മാ​റി. 61 ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 17 ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ത​ന്പി, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.