കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഉൗ​ട്ടി എ​ടി​സി മൈ​താ​നി​യി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ല്‌ ന​ട​ത്തു​കയാണ്. ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചി​ദം​ബ​ര​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ൻ, ര​വി​കു​മാ​ർ, ക​ന്പ​യ്യ, നാ​ഗ​രാ​ജ്, ലീ​ലാ ഗോ​വി​ന്ദ​രാ​ജ്, കൃ​ഷ്ണ​ൻ, വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ചൂ​രി​ൽ ന​ട​ന്ന ധ​ർ​ണ​യ്ക്ക് നെ​ഹ്റു, കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ, നാ​ഗ​രാ​ജ്, മൂ​ർ​ത്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.