കേ​ബി​ളിടാൻ ചാൽ നിർമിക്കുന്നത് അ​പ​ക​ട​ഭീഷണിയാകുന്നു
Saturday, October 12, 2019 12:01 AM IST
കൂ​ട​ര​ഞ്ഞി: സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു കാ​ന കീ​റി​യ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക്അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. തി​രു​വ​മ്പാ​ടി മു​ത​ൽ ക​രിം​കു​റ്റി വ​രെ​യും കാ​രാ​ട്ടു​പാ​റ മു​ത​ൽ പു​ന്ന​ക്ക​ൽ വ​രെ​യും ഉ​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് സൈ​ഡി​ൽ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ​അ​ക​പ്പെ​ട​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
കേ​ബി​ൾ സ്ഥാ​പി​ച്ച് കു​ഴി​ക​ൾ എൺപതു ശതമാനവും മൂ​ടിയെങ്കിലും ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണ് താ​ഴ്ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ഴി​യെ​ടു​ക്കു​ന്ന മ​ണ്ണ് റോ​ഡി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും അ​പ​ഹ​രി​ക്കു​ന്ന​ത് ക​ന​ത്ത ഗ​താ​ഗ​ത കു​രു​ക്കി​നും കാ​ര​ണ​മാ​വു​ന്നു. റോ​ഡ​രി​കി​ൽ കു​ഴി എ​ടു​ക്കു​ന്ന​വ​ർ ത​ന്നെ ആ ​കു​ഴി​ക​ൾ മൂ​ടി റോ​ഡ് റോ​ള​ർ ഉ​പ​യോ​ഗി​ച്ചു പൂർവ സ്ഥി​തി​യി​ൽ ആ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് കു​ഴി​യെ​ടു​ക്ക​ൽ ന​ട​ക്കു​ന്ന​ത്.