ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം
Saturday, October 19, 2019 12:12 AM IST
ക​ല്‍​പ്പ​റ്റ:​കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെയും ദേ​ശീ​യ ഗ്രാ​മ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കോ​ഴ്‌​സി​ല്‍ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ​ത്താം ക്ലാ​സ് മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും 18നും 35​നും മ​ധ്യേ പ്രാ​യ​വു​മു​ള്ള​വ​ര്‍​ക്കു അ​പേ​ക്ഷി​ക്കാം. ബു​ദ്ധി-​പ​ഠ​ന വൈ​ക​ല്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റു ന​ല്‍​കും. ജോ​ലി ഉ​റ​പ്പു​വ​രു​ത്തും. വി​ശ​ദ​വി​വ​ര​ത്തി​നു 9605604252, 7907229190, 9526211564, 8949429025 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

സ്വ​യം​തൊ​ഴി​ല്‍ വാ​യ്പ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ​ക്കാ​രി​ല്‍ നി​ന്നു സ്വ​യം തൊ​ഴി​ല്‍ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ടു ല​ക്ഷ​വും മൂ​ന്ന് ല​ക്ഷ​വും രൂ​പയുമുള്ള വാ​യ്പ​ക​ളാ​ണ് ല​ഭി​ക്കു​ക. ആ​റു ശ​ത​മാ​നം പ​ലി​ശ​യോ​ടെ അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ട് തി​രി​ച്ച​ട​യ്ക്ക​ണം.
കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 98,000 രൂ​പ​യും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 1,20,000 രൂ​പ​യും ക​വി​യ​രു​ത്. പ്രാ​യം 18നും 55​നും മ​ധ്യേ. ഈ​ടാ​യി ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ജാ​മ്യ​മോ വ​സ്തു​ജാ​മ്യ​മോ ഹാ​ജ​രാ​ക്ക​ണം. അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക് 10,000 രൂ​പ സ​ബ്‌​സി​ഡി ല​ഭി​ക്കും. ഫോ​ണ്‍: 04936 202869.