തീ​ർ​ഥയാ​ത്ര​യ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Friday, September 25, 2020 11:20 PM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​റി​ന്‍റെ കോ​ത​മം​ഗ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ർ​മ്മ​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ത്ഥ​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി.

സ​ർ​വ​മ​ത തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ദേ​വാ​ല​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് തീ​ർ​ത്ഥാ​യാ​ത്ര എ​ത്തി​യ​ത്.

തീ​ർ​ത്ഥ​യാ​ത്ര​ക്ക് ദേ​വാ​ല​യ കു​രി​ശ​ടി​യി​ൽ വി​കാ​രി ഫാ. ​ഫി​ലി​പ്പ് ചാ​ക്കോ അ​ര​ത്ത​മ്മാ​മൂ​ട്ടി​ലും ഇ​ട​വ​കാം​ഗ​ങ്ങ​ളും സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു ചേ​ർ​ന്നു.