കണ്ണൂർ: പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പാപ്പിനിശേരി സ്വദേശി അറസ്റ്റിൽ.
പാപ്പിനിശേരിയിലെ ജോർജ് സുമിത്രനെ (68) യാണ് പെൺകുട്ടിയുടെ പരാതിയിൽ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുമായി പരിചയമുള്ള പെൺകുട്ടിയെ താമസ സ്ഥലത്തു വച്ചും വർഷങ്ങൾക്കു മുന്നെ ബന്ധുവിന്റെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.