മുള്ളേരിയ: കര്‍മംതൊടിയില്‍ തിയറ്ററിന് സമീപം നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കുറ്റിക്കോല്‍ സ്വദേശി അശോകന്റെ കാറിനാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം.
കര്‍മംതോടി കാവേരി തിയറ്ററിനു സമീപത്തെ ഓഡിറ്റോറിയത്തില്‍ ഒരു മരണാനന്തര ചടങ്ങിൽ സംബന്ധിക്കാനെത്തിയതായിരുന്നു അശോകൻ.
കാർ നിർത്തി അല്പസമയത്തിന് ശേഷമാണ് തീയും പുകയും ഉയരുന്നതായി കണ്ടത്. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീ കത്തിപ്പടർന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കാസര്‍ഗോഡ് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണയ്ക്കുമ്പോഴേക്കും വാഹനം ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷ്ണന് മാവിലയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ സണ്ണി മാനുവല്‍, ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ വി. രവീന്ദ്രന്, വിശാല്‍, അരുണ പി. നായര്‍, ഹോംഗാര്‍ഡ് ഷിബു, രവീന്ദ്രന്, ഡ്രൈവര്‍ പ്രസീദ് എന്നിവരാണ് തീയണച്ചത്. ആദൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.