ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. സി​റാ​ജ് ദി​ന​പ​ത്രം കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ സ​ബ് എ​ഡി​റ്റ​റും ക​ണ്ണൂ​ർ മു​ണ്ടേ​രി മൊ​ട്ട കോ​ളി​ൽ​മൂ​ല സ്വ​ദേ​ശി​യു​മാ​യ ജാ​ഫ​ർ അ​ബ്ദു​ർ​റ​ഹീം (33) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13ന് ​പു​ല​ർ​ച്ച കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ന​ട​ക്കാ​വി​ലെ സി​റാ​ജ് ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു വാ​ഹ​നാ​പ​ക​ടം.

ഓ​ഫീ​സി​ൽ​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ എ​ര​ഞ്ഞി​പ്പാ​ലം ഭാ​ഗ​ത്തു നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ജാ​ഫ​റി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും സി​റാ​ജ് ജീ​വ​ന​ക്കാ​ര​നു​മാ​യ അ​സീ​സി​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​സീ​സ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജാ​ഫ​ർ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ട​യാ​ണ് മ​രി​ച്ച​ത്.

സി​റാ​ജ് മ​ല​പ്പു​റം, ക​ണ്ണൂ​ർ, കൊ​ച്ചി, ആ​ല​പ്പു​ഴ ബ്യൂ​റോ​ക​ളി​ൽ റി​പ്പോ​ർ​ട്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ജാ​ഫ​ർ അ​ടു​ത്തി​ടെ​യാ​ണ് കോ​ഴി​ക്കോ​ട്ടെ സെ​ൻ​ട്ര​ൽ ഡെ​സ്കി​ലേ​ക്ക് മാ​റി​യ​ത്. പു​തി​യ​പു​ര​യി​ൽ അ​ബ്ദു റ​ഹീം-ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ക്കി​യ. സ​ഹോ​ദ​രി: റൈ​ഹാ​ന​ത്ത്.