ഇരിട്ടി താലൂക്ക്തല ബാങ്ക് അദാലത്ത് 23 മുതൽ
1591994
Tuesday, September 16, 2025 1:54 AM IST
ഇരിട്ടി: ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ ബാങ്കുകളിലെ റവന്യൂ റിക്കവറി നേരിടുന്ന കുടിശികക്കാർക്കായി ഇളവുകൾ അനുവദിക്കുന്നതിനായി താലൂക്ക് തല-ബാങ്ക് അദാലത്തുകൾ 23 മുതൽ 30വരെ നടക്കും.
താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ കുടിശകക്കാരായ വ്യക്തികൾ ഈ അവസരം ഉപയോഗപ്പെടുത്തി ജപ്തി നടപടികളിൽ നിന്നും ഒഴിവാവാകണമെന്ന് തഹസിൽദാർ അറിയിച്ചു. ഒരാഴ്ച നീണ്ടുനില്ക്കുന്ന അദാലത്തുകൾ താഴെ പറയും പ്രകാരം വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു.
കോളാരി, പഴശി വില്ലേജുകളുള്ളവർക്ക് 23ന് രാവിലെ 10.30 മുതൽ മട്ടന്നൂർ നഗരസഭയിലെ സിഡിഎസ് ഹാളിൽ നടക്കും. ചാവശേരി, കീഴൂർ, പായം, വിളമന വില്ലേജുകളിലുള്ളവർക്ക് 24ന് രാവിലെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. മണത്തണ, വെള്ളാർവള്ളി, കണിച്ചാർ വില്ലേജുകളിലുളളവർക്ക് 25 ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മുഴക്കുന്ന് തില്ലങ്കേരി വില്ലേജുകളിലുള്ളവർക്ക് കാക്കയങ്ങാട് പാർവ്വതി ഓഡിറ്റോറിയത്തിലും നടക്കും.
26ന് കൊട്ടിയൂർ, കേളകം വില്ലേജുകളിലുള്ളവർക്ക് കേളകം പഞ്ചായത്ത് ഹാളിലും അദാലത്ത് നടക്കും. വയത്തൂർ, നുച്യാട്, പടിയൂർ, കല്യാട് വില്ലേജുകളിലുള്ളവർക്ക് 29ന് ഉളിക്കൽ പഞ്ചായത്ത് ഹാളിൽ നടക്കും . ആറളം അയ്യൻകുന്ന്, കരിക്കോട്ടരി വില്ലേജുകളിലുള്ളവർക്ക് 30ന് ആറളം പഞ്ചായത്ത് ഹാളിലുമാണ് അദാലത്തുകൾ നടക്കുക.