ക​ണ്ണൂ​ർ: പൂ​ജാ അ​വ​ധി പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും കെ​എ​സ്ആ​ർ​ടി​സി 20 അ​ധി​ക സ​ർ​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ലേ​ക്ക് ര​ണ്ട് അ​ധി​ക സ​ർ​വീ​സും ന​ട​ത്തും. 25 മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഏ​ഴ് സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളും 15 സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ളും അ​ധി​ക സ​ർ​വീ​സി​നാ​യി വി​നി​യോ​ഗി​ക്കും. കോ​ഴി​ക്കോ​ട്- ബം​ഗ​ളൂ​രു റൂ​ട്ടി​ലും തി​രി​ച്ചും കു​ട്ട- മാ​ന​ന്ത​വാ​ടി- മൈ​സൂ​രു വ​ഴി നാ​ലു വീ​തം സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ൾ ദി​വ​സ​വും ഉ​ണ്ടാ​കും. ബം​ഗ​ളൂ​രു- മ​ല​പ്പു​റം റൂ​ട്ടി​ലും കു​ട്ട വ​ഴി സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സ് ന​ട​ത്തും.‌

എ​റ​ണാ​കു​ളം (ര​ണ്ട്), തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ല്ലം, അ​ടൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ൾ കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട് വ​ഴി സ​ർ​വീ​സ് ന​ട​ത്തും.

ഇ​രി​ട്ടി - മ​ട്ട​ന്നൂ​ർ വ​ഴി ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചും ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളും ചെ​റു​പു​ഴ വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കും തി​രി​ച്ചും ഓ​രോ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സും ന​ട​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ചെ​ന്നൈ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ച്ചും നാ​ഗ​ർ​കോ​വി​ൽ വ​ഴി ഓ​രോ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സു​ക​ളും അ​ധി​ക സ​ർ​വീ​സ് ന​ട​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചും സേ​ലം നാ​ഗ​ർ​കോ​വി​ൽ വ​ഴി ഒ​രു സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ന​ട​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷ​മാ​ണ് മു​ഴു​വ​ൻ ബ​സു​ക​ളും പു​റ​പ്പെ​ടു​ക. അ​ധി​ക സ​ർ​വീ​സി​ലെ അ​വ​സാ​ന ബ​സ് രാ​ത്രി 11.15 നാ​കും ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടു​ക.

ഇ​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള സ്കാ​നി​യ, വോ​ൾ​വോ, സ്വി​ഫ്റ്റ് ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​ട​ൻ സ​ർ​വീ​സി​ന് സ​ജ്ജ​മാ​ക്കി മു​ഴു​വ​ൻ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ​തി​ര​ക്ക് അ​നു​സ​രി​ച്ച് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നും റൂ​ട്ട് ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​ര​ക്കി​ന് അ​നു​സ​രി​ച്ച് ഫ്ള​ക്സി നി​ര​ക്ക് ഈ​ടാ​ക്കും. ഓ​ൺ​ലൈ​നാ​യി സീ​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാ​നാ​കും.