കരിങ്കൽകുഴിയിൽ ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം
1590946
Friday, September 12, 2025 1:43 AM IST
കൊളച്ചേരി: കരിങ്കൽക്കുഴി-പാടിക്കുന്ന് റോഡിൽ ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം. പറശിനി ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനം പാടിക്കുന്ന് ഇറക്കത്തിൽ കരിങ്കൽക്കുഴി റോഡിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്.
ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലേക്ക് ചിതറിവീണു. അപകടസമയത്ത് സമീപത്ത് ചെറിയ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.