ചന്ദനക്കാംപാറ യുപി സ്കൂൾ സുവർണ ജൂബിലിയാഘോഷത്തിന് തുടക്കം
1590394
Wednesday, September 10, 2025 12:49 AM IST
ചന്ദനക്കാംപാറ: ചെറുപുഷ്പ യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ പയ്യാവൂർ എസ്ഐ ടോമി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷപരിപാടികൾ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. വാസന്തി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, പ്രഥമ മുഖ്യാധ്യാപകൻ വി.ജെ. ജയിംസ്, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിൻസ് ചൊള്ളമ്പുഴ, പയ്യാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, വാർഡ് മെംബർമാരായ സിന്ധു ബെന്നി, ജിത്തു തോമസ്, ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജയിംസ്, എൽപി സ്കൂൾ മുഖ്യാധ്യാപിക ടി.എ. റെജീന, യുപി സ്കൂൾ റിട്ട. മുഖ്യാധ്യാപകരായ തോമസ് മാത്യു, ജിൻസ് തോമസ്, പിടിഎ പ്രസിഡന്റ് അനിൽ കൊച്ചുകൈപ്പേൽ, മദർ പിടിഎ പ്രസിഡന്റ് ജിഷ അജേഷ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് അനു ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.