വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
1589602
Sunday, September 7, 2025 2:43 AM IST
കണ്ണപുരം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. കല്യാശേരി ചെക്കിക്കുണ്ട് കോളനിയിൽ താമസിക്കുന്ന പി.പി. റഹ്മത്തിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 20,000 രൂപയും മൂന്നര പവൻ സ്വർണാഭരണവും കടന്നു.
കിടക്കയുടെ അടിയിൽ സൂക്ഷിച്ച ഒന്നര പവന്റെ മാലയും രണ്ട് പവൻ തൂക്കമുള്ള വളയുമാണ് കവർന്നത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി ഏഴിനും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് പരാതിയിൽ പറയുന്നു. 2,75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.