ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
1589593
Sunday, September 7, 2025 2:43 AM IST
കണ്ണൂർ: ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കി ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും അതുവഴി സർക്കാർ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും.
താത്പര്യമുള്ളവർ https:// tinyurl.com/dcipknrbatch5 ഈ ലിങ്കിൽ ക്ലിക്ക് ചെയ്തിനുശേഷം ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് നല്കേണ്ടതാണ്.എട്ടിനകം അപേക്ഷ സമർപ്പിക്കണം. നാലു മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപെൻഡ് ഉണ്ടായിരുക്കുന്നതല്ല. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 30 വയസ്. വിശദവിവരങ്ങൾക്ക് മേൽ പരാമർശിച്ച ലിങ്ക് സന്ദർശിക്കുക (അപേക്ഷാ ഫോം, ഡിസിഐപി ഇന്റേൺഷിപ്പിന്റെ കൂടുതൽ വിശദമായ വിവരങ്ങൾക്ക് എന്നിവ ലഭ്യമാണ്). ഫോൺ: 94977 15811, 0497 2700243. ഇമെയിൽ: dcknr.ker @nic.in.