ഡയപ്പര്‍ ബാങ്ക് ആരംഭിച്ചു
1589609
Sunday, September 7, 2025 2:43 AM IST
പയ്യന്നൂര്‍: സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ഡയപ്പര്‍ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. സബ് ജില്ലയിലെ കിടപ്പിലായ 23 കുട്ടികള്‍ക്ക് എല്ലാ മാസവും ഡയപ്പര്‍ വിതരണം ചെയ്യാനായാണ് പദ്ധതിയാരംഭിച്ചത്.
ഡയപ്പര്‍ ബാങ്കിന്റെ ഉദ്ഘാടനം എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സബിത്ത് നിർവഹിച്ചു. ബിപിസി എം.വി. ഉമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി മിഡ്ടൗണ്‍ പ്രസിഡന്റ് അശോകന് വേങ്ങയില്‍ ബാങ്കിന്റെ സെപ്റ്റംബര്‍ മാസത്തെ പ്രവര്‍ത്തനത്തിനായുള്ള ചെലവിനുള്ള തുകയുടെ ചെക്ക് കൈമാറി.