മിഷൻലീഗ് വാർഷികം എടൂരിൽ; സംഘാടകസമിതി രൂപീകരിച്ചു
1589622
Sunday, September 7, 2025 2:44 AM IST
ഇരിട്ടി: ഒക്ടോബർ രണ്ടിന് എടൂരിൽ നടക്കുന്ന ചെറുപുഷ്പ മിഷൻലീഗ് തലശേരി അതിരൂപത 66-ാം വാർഷികാഘോഷത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രണ്ടിന് രാവിലെ ഒന്പതിന് പ്രതിനിധി സമ്മേളനവും വാർഷികാഘോഷവും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. തുടർന്ന് 19 ഫൊറോനകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന മെഗാ റാലിയും വിവിധ കലാപരിപാടികളും നടക്കും.
എടൂർ പാരിഷ് ഹാളിൽ നടന്ന സംഘാടക സമിതി യോഗം സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു. മിഷൻലീഗ് അതിരൂപത പ്രസിഡന്റ് ഷിജോ സ്രായിൽ അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ, ഫാ. മനോജ് കൊച്ചുപുരയ്ക്കൽ, ഫാ. അഭിലാഷ് ചെല്ലങ്കോട്ട് , കെസിവൈഎം എടൂർ മേഖല കോ-ഓർഡിനേറ്റർ ഫാ. അലക്സ് നിരപ്പേൽ, ഫാ. മെൽബിൻ തെങ്ങുംപള്ളി, സോജൻ കൊച്ചുമല , സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി റീജണിലെ വിവിധ ഇടവകകളിലെ സിസ്്റ്റർമാർ, മതബോധ അധ്യാപകർ, മിഷൻലീഗ് ഭാരവാഹികൾ, എടൂർ ഇടവകയിലെ കൈക്കാരൻമാർ , വിവിധ ഭാരവാഹികൾ എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.