സർക്കാർ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു
1589608
Sunday, September 7, 2025 2:43 AM IST
മട്ടന്നൂർ: ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് കീഴല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴല്ലൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സർക്കാർ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് എ.കെ. ദീപേഷ്, പ്രശാന്തൻ കൊതേരി, സി. ഹേമചന്ദ്രൻ, പി.സി.പദ്മനാഭൻ, എം. രത്നകുമാർ, എ.കെ.സതീശൻ, സജിത്ത് പനയത്താംപറമ്പ്, എൻ.കെ. അനിത, ഉഷ പാറക്കണ്ടി, റീന രാജൻ, ഷിൽജ പ്രവീൺ, റിയാസ് എടയന്നൂർ, വിനീത് കുമ്മാനം, സനിൽ, സുധീഷ് കക്കോത്ത്, സന്തോഷ് വാച്ചാക്കീൽ എന്നിവർ പങ്കെടുത്തു.