കാർ നിയന്ത്രണം വിട്ട് ഇരുചക്ര വാഹനങ്ങൾ ഇടിച്ചു തകർത്തു
1589614
Sunday, September 7, 2025 2:44 AM IST
മുണ്ടേരി: നിയന്ത്രണം വിട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് ഇരുചക്രവാഹനങ്ങൾ തകർന്നു. രണ്ടുപേർക്ക് പരിക്കേറ്റു. കടയിൽ സാധനങ്ങൾ വാങ്ങിക്കാനെത്തിയെ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ മുണ്ടേരി മായിന്മുക്കിലായിരുന്നു അപകടം. കുടുക്കിമൊട്ടയില്‍ നിന്ന് മായിന്‍ മുക്കിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.