ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
1589511
Saturday, September 6, 2025 10:08 PM IST
മട്ടന്നൂർ: ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. കീഴല്ലൂർ വടക്കുംമ്പേത്ത് ചോമ്പാൽ ഹൗസിൽ പി. സന്തോഷ്- ഷീജ ദന്പതികളുടെ മകൻ വി. മിഥുനാണ് (27) മരിച്ചത്. തിരുവോണ ദിവസം വൈകുന്നേരം നാലിന് കീഴല്ലൂർ വടക്കുന്പേത്തായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിഥുനിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മിഥിനിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് വി.കെ. അക്ഷയ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിഥുനായിരുന്നു ബൈക്ക് ഓടിച്ചത്.
സൗദിയിൽ ജോലി ചെയ്യുന്ന മിഥുൻ ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു. സംസ്കാരം ഇന്നു പത്തിന് പയ്യാന്പലത്ത് നടക്കും. സഹോദരൻ: ഷില്ലു (സൗദി അറേബ്യ).