രാജവെന്പാലയെ പിടികൂടി
1589102
Thursday, September 4, 2025 1:50 AM IST
ഇരിട്ടി: മണിക്കടവ് പീടികകുന്നിലെ വീട്ടുപറന്പിൽ നിന്ന് രാജവെന്പാലയെ പിടികൂടി. സിബി മൈക്കിളിന്റെ വീട്ടുപറന്പിലെ മരത്തിന്റെ സമീപത്താണ് ചൊവ്വാഴ്ച രാജവെന്പാലയെ കണ്ടത്. ഉടൻ വനംവകുപ്പിന്റെ താത്കാലിക ജോലിക്കാരനും മാക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിക്കുകയായിരുന്നു.
ഫൈസലും സഹായി ശശീന്ദ്രൻ വെളിയമ്പറയും സ്ഥലത്തെത്തി മരത്തിന്റെ വേരുകൾക്ക് ഇടയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച രാജവെമ്പാലയെ സാഹസികമായാണ് പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് അതിന്റെ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു. മൂന്നുവർഷത്തെ സേവനത്തിൽ ഫൈസൽ 92 ഓളം രാജവെന്പാലയെ പിടികൂടിയിട്ടുണ്ട്.