അന്തേവാസികൾക്കൊപ്പം ഓണവും നബിദിനവും ആഘോഷിച്ച് കുരുന്നുകൾ
1589372
Friday, September 5, 2025 1:58 AM IST
മട്ടന്നൂർ: ഉത്രാടദിനത്തിൽ കൂത്തുപറമ്പ് പാലാപറമ്പിലെ സ്നേഹ നികേതൻ വൃദ്ധ സദനത്തിൽ അന്തേവാസികൾക്കൊപ്പം ഓണവും നബിദിനവും ആഘോഷിച്ച് കാനാട് എൽപി സ്കൂൾ കുരുന്നുകൾ. നാൽപത് അന്തേവാസികൾക്കൊപ്പം വിശേഷങ്ങൾ പങ്കുവച്ചും സ്വാന്തനമായും അന്നത്തെ ദിവസം കുട്ടികളും അധ്യാപകരും അവിസ്മരണീയമാക്കി.
മുഖ്യാധ്യാപിക പി.എം. ശ്രീലീന, സ്നേഹ നികേതൻ സിസ്റ്റർ ആൽഫിൻ, പിടിഎ പ്രസിഡന്റ് എം.കെ. റിജേഷ്, സ്കൂൾ ലീഡർ ദേവാഞ്ജനശ്രീസ്ഥ, സ്റ്റാഫ് സെക്രട്ടറി വി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
ഓണസദ്യ ഒരുക്കാനുള്ള വിഭവങ്ങൾ സിസ്റ്റർ ആൽഫിൻ മുഖ്യാധ്യാപികയിൽ നിന്നും ഏറ്റുവാങ്ങി. അന്തേവാസികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെയും അന്തേവാസികളുടെയും കലാപരിപാടികൾ അരങ്ങേറി.