പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് കുഴഞ്ഞുവീണ യുവാവ് മരിച്ചു
1589346
Friday, September 5, 2025 1:20 AM IST
വളപട്ടണം: നാറാത്ത് പള്ളിപ്പറമ്പിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് കുഴഞ്ഞുവീണു ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. പള്ളിപ്പറമ്പ് കായച്ചിറ മേക്കര വീട്ടിൽ നൂറുദീനാണ് (37) മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി കണ്ണൂർ എകെജി സഹകരണ ആശുപത്രി യിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് കായച്ചിറ ശാഖാ പ്രവർത്തകനാണ്. അബ്ദുറഹ്മാൻ - കായച്ചിറ മേക്കര വീട്ടിൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുമൈല മക്കൾ: നൂഹ്, നൈസാൻ. സഹോദരങ്ങൾ: സിദ്ധിഖ്, ഷംസുദ്ദീൻ, സുമയ്യ, കുഞ്ഞായിഷ.