സേവന സന്നദ്ധരായി അവധിനാളിലും എൻഎസ്എസ് വോളന്റിയർമാർ
1589100
Thursday, September 4, 2025 1:50 AM IST
ഉളിക്കൽ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാർ അവധിനാളിലും സേവനവുമായി രംഗത്ത്. ഇവർ സമാഹരിച്ച പൊതിച്ചോർ, അരി, പച്ചക്കറി, സോപ്പ്, സോപ്പുപൊടി, ക്ലീനിംഗ് ലോഷൻ എന്നിവ കുട്ടികൾ വിളമന പ്രൊവിഡൻസ് ഹോമിലെത്തി കൈമാറി.
അന്തേവാസികൾക്കൊപ്പം ഓണപ്പാട്ടുകൾ പാടിയും നൃത്തം ചെയ്തും കുശലം പറഞ്ഞും വോളന്റിയർമാർ സമയം ചെലവഴിച്ചു. അലോണ റോസ് ലിഞ്ചു, ഈവ ആൻ ബിജു, ആദിയമരിയ, ആഷ്ലിയ, ഹെൻട്രി സിബി, ക്രിസ്റ്റോ ബിനു, വോളന്റിയർ ലീഡർ ടിയ ജേക്കബ് തുടങ്ങിയവർ നേതൃത്വം നല്കി.