ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
1589878
Monday, September 8, 2025 1:13 AM IST
ഉദയഗിരി: ഉദയഗിരിയിലെ ഒന്പത് സ്വാശ്രയ സംഘങ്ങളുടെ കൂട്ടായ്മയായ "തിളക്ക'ത്തിന്റെ നേതൃത്വത്തിൽ ഉദയഗിരി പള്ളി ഗ്രൗണ്ടിൽ ഓണാഘോഷവും വടംവലി മത്സരവും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി മഠത്തിൽപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഇന്റലിജൻസ് ഡിവൈഎസ്പി ജയൻ പി. ഡൊമിനിക്ക് മുഖ്യാതിഥിയായിരുന്നു. ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ വടംവലി മത്സര വിജയികൾക്ക് കാഷ് അവാർഡുകളും എവർ റോളിംഗ് ട്രോഫികളും വിതരണം ചെയ്തു. ഓണക്കളികളുടെ സമ്മാനദാനം വിവിധ സ്വാശ്രയ സംഘങ്ങളുടെ പ്രസിഡന്റുമാർ നിർവഹിച്ചു. ഡിനോ മൈലപ്പറമ്പിൽ, കെ.ജി. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബിന്റെ ഓണാഘോഷം ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബോബൻ ജോസഫ് അധ്യക്ഷത വഹിച്ചു. റീജണൽ ചെയർപേഴ്സൺ എൻ.ജെ. ജോസഫ്, സോൺ ചെയർപേഴ്സൺ മഞ്ജു അഭിലാഷ്, റോയി ജോസഫ്, തോമസ് ജോസഫ്, കെ.കെ. വേണുഗോപാൽ, മാത്യു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. പൂക്കളം, മാവേലി, വിവിധ കലാകായിക മത്സരങ്ങൾ, ഓണസദ്യ, കപ്പിൾ ഡാൻസ്, തിരുവാതിര എന്നിവയും ഉണ്ടായിരുന്നു.
ചുഴലി: വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും ചുഴലി വൈബിസിയും സംയുക്ത മായി "വൈബോണം' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. എൽകെജി മുതൽ ഹൈസ്കൂൾതലം വരെയുള്ള വിദ്യാർഥികൾക്കും മുതിർന്ന സ്ത്രീകൾ, പുരുഷൻമാർ എന്നിവർക്കുമായി രസകരമായ വിവിധ കലാ-യിക മത്സരങ്ങൾ നടത്തി. കമ്പവലി മത്സരത്തിൽ ടീം തോളൂർ ഒന്നാം സ്ഥാനവും ടീം കിഴക്കേമൂല രണ്ടാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും എൽഎസ്എസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
ചപ്പാരപ്പടവ്: കൂവേരി ജവഹർ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടിവ് മെംബർ വി.വി. റീത്ത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കെ.വി. സുരേഷ് ബാബു, സി.വി.കെ. പണിക്കർ, കെ. സുമേഷ്, കെ.എം. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗം ടി.പി. ശ്രീജ സമ്മാനദാനം നടത്തി.
വിവിധ കലാപരിപാടികളും അരങ്ങേറി.
പയ്യാവൂർ: കാഞ്ഞിലേരി പൊതുജന വായനശാല, കൈരളി ക്ലബ്, കുടുംബശ്രീ, വിവിധ സ്വാശ്രയ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷം "ഒന്നിച്ചോണം നല്ലോണം' സമാപിച്ചു. സാംസ്കാരിക ഘോഷയാത്ര, വിവിധ കലാമത്സരങ്ങൾ, സർഗോത്സവം, വയോജനങ്ങൾക്ക് ഓണക്കോടി എന്നിവയാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്.
സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എം.വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രവർത്തകൻ മുരളി കുന്നുമ്പുറത്ത് മുഖ്യാതിഥിയായിരുന്നു. കുടുംബ സംഗമത്തിന്റെ ഭാഗമായി വിപുലമായ ഓണസദ്യയും നടത്തി. എരമം സന്തോഷ് മാരാരുടെ നേതൃത്വത്തിൽ ഇരുപത്തഞ്ച് കലാകാരൻമാർ അണി നിരന്ന പഞ്ചാരിമേളത്തോടെയാണ് ഓണം വാരാഘോഷം സമാപിച്ചത്.