കനത്ത മഴയിൽ വീട് തകർന്നു
1589599
Sunday, September 7, 2025 2:43 AM IST
കാർത്തികപുരം: കനത്ത മഴയിൽ മണക്കടവ് ചീക്കാട് നമ്പ്യാർ മലയിലെ ചിറയ്ക്കൽ ചന്ദ്രന്റെ വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലിൽ ചെളിയും കല്ലും വീടിനോട് ചേർന്നുള്ള മൺതിട്ടയും വീടിനു മേൽ പതിക്കുകയായിരുന്നു.
സമീപത്ത് നിന്ന മരവും വീടിന് മുകളിലേക്ക് പതിച്ചു. അപകടത്തിൽ വീട് പുർണമായി തകർന്നു. അഞ്ചുലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു. കൂലിപ്പണിയെടുക്കുന്ന ചന്ദ്രനും ഭാര്യയും രണ്ടു മക്കളുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.