ഇരിട്ടി ഫെസ്റ്റിന് തുടക്കം
1589615
Sunday, September 7, 2025 2:44 AM IST
ഇരിട്ടി: നഗരസഭയുടെ വാർഷിക പദ്ധതിയിൽപെടുത്തി സംഘടിപ്പിക്കുന്ന ഇരിട്ടി ഫെസ്റ്റ് നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഫെസ്റ്റിന്റെ ഭാഗമായുള്ള ബാലസഭ കലോത്സവം "മയിൽപ്പീലി' സിനിമ സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ. സ്മിത, കൗൺസിലർമാരായ പി. രഘു, സി.കെ. അനിത, പി. രജിഷ, സിഡിഎസ് അംഗം ബിജിന എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ10ന് വനിത കലോത്സവം "ആരവം' ഡോ. കീർത്തി പ്രഭ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് അങ്കണവാടി കലോത്സവം "ശലഭം' ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനജ്ഞയ ബാബു ഉദ്ഘാടനം ചെയ്യും. ഒന്പതി രാവിലെ 10ന് ഭിന്നശേഷി സംഗമം "താലോലം', വയോജന സംഗമം "ഓർമച്ചെപ്പ്' എന്നിവ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് സംഗീത സന്ധ്യ, മെഗാ മ്യൂസിക്കൽ നൈറ്റ്, ഗാനമേള എന്നിവ അരങ്ങേറും.