മേരി ഭവന് അവശ്യവസ്തുക്കൾ കൈമാറി
1589613
Sunday, September 7, 2025 2:44 AM IST
ഉളിക്കൽ: കുടുംബശ്രീയുടെ ജൂബിലി വർഷത്തിൽ മൂന്നാമത് കാരുണ്യയാത്ര പരിയാരം മേരി ഭവനിലേക്ക് നടത്തി. ജില്ലയിലെ മികച്ച എഡിഎസ് ആയി തെരഞ്ഞെടുത്ത മാട്ടറ കുടുംബശ്രീ വാർഡ് ജൂബിലിയുടെ ഭാഗമായി വെമ്പുവ തെരേസ ഭവൻ, വിളമന പ്രൊവിഡൻസ് ഹോം, പരിയാരം മേരി ഭവൻ എന്നിവിടങ്ങളിലേക്ക് കാരുണ്യയാത്രകൾ സംഘടിപ്പിച്ചത്.
ഒന്നരലക്ഷം രൂപയുടെ അവശ്യവസ്തുക്കളാണ് മൂന്ന് ഹോമുകളിലായി കൈമാറിയത്. ഉത്രാടനാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അമ്മാർക്ക് പുതുവസ്ത്രങ്ങളും കൈമാറി.
കാരുണ്യയാത്ര മാട്ടറയിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. എഡിഎസ് സെക്രട്ടറി വത്സല പുഷ്പൻ അധ്യക്ഷത വഹിച്ചു. കണ്ണൂരിൽ ഭക്ഷ്യവസ്തുക്കൾ ജില്ലാ പഞ്ചായത്ത് അംഗം സി.പി. ഷിജു മേരി ഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ലിസ്മക്ക് കൈമാറി.
എഡിഎസ് ചെയർപേഴ്സൺ സുലോചന ദിനേശ് അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്തംഗം സരുൺ തോമസ് പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങളായ ജാൻസി, സി. ഷൈല, ബീന, ബിന്ദു ഐസക് എന്നിവർ നേതൃത്വം നൽകി.